2026 മാർച്ച് ഏപ്രിൽ മാസം, സായുവിന് നാല് വയസ്സ്. പ്ലേ സ്കൂൾ കഴിഞ്ഞ് ശരിക്കുള്ള സ്കൂളിൽ ചേർക്കുന്നതിന് തൊട്ടുമുൻപുള്ള അവധിക്കാലം. ഒരുപക്ഷേ പിന്നീട് അവൾ മറന്നാലും, അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരാഴ്ച. എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും എന്ന ലേബൽ ഏറ്റവും ആസ്വദിച്ച കാലം.
74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Wednesday, 1 April 2026
അയലത്തെ കൂട്ട്
എപ്പോഴും പകൽ ആയിരുന്നെങ്കിലെന്ന് അവധിക്കാലത്ത് കൊതിച്ചിട്ടുണ്ട്. എനിക്കുചുറ്റും അന്ന് കുറേ ചേട്ടന്മാർ ഉണ്ടായിരുന്നു, ഒന്നുരണ്ട് അനിയന്മാരും, അവരുടെകൂടെയുള്ള ക്രിക്കറ്റുകളി സ്വപ്നംകണ്ടാണ് ഉറങ്ങുന്നതുപോലും. മഴ മാറാൻ എത്രയോതവണ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. മഴയൊഴിഞ്ഞ മുറ്റത്ത് വെള്ളം നിറഞ്ഞ സ്ഥലങ്ങൾ ഞൊടിയിടയിൽ പ്രൊഫഷണൽ ഗ്രൗണ്ട് സ്റ്റാഫിനെ വെല്ലുന്ന രീതിയിൽ മണ്ണിട്ട് വീണ്ടും കളിക്കാൻ പാകമാക്കിയെടുത്തിട്ടുണ്ട്. രാവിലെ കണ്ണുതുറക്കുമ്പളേ ഒരു പ്രതീക്ഷയാണ്, എന്തൊരു സന്തോഷവും ഉത്സാഹവുമാണ്. ഇന്ന് ആ ഉത്സാഹം എന്റെ കുഞ്ഞിന്റെ കണ്ണുകളിലുണ്ടെന്ന് ഫോൺ വിളിക്കുമ്പോഴേ അറിയാം. എനിക്ക് ചേട്ടന്മാർ ഉണ്ടായിരുന്നപോലെ അവൾക്ക് ഇന്നൊരു ദേവുചേച്ചി ഉണ്ട്, അയലത്തെ കൂട്ട്. ഒരാഴ്ച കഴിഞ്ഞ് ഈ കൂട്ടുകെട്ട് തകർത്തിട്ടുവേണമിനി കുഞ്ഞിനേയുംകൊണ്ട് തിരികെ വരാൻ. എന്റെ നാടിന്റെ സ്നേഹവും സന്തോഷവും അനുഭവിക്കാൻ എന്റെ കുഞ്ഞിക്ക് ഞാൻ കൊടുത്ത സമയം, ഒരാഴ്ച, അത് അന്ന് തീരുമല്ലോ.
Subscribe to:
Posts (Atom)