74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Monday, 12 October 2026
പട്ടിഷോ
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു ജിമ്നി (ജിപ്സിയുടെ അനിയൻ ) ഓടിക്കണമെന്ന്. ഒടുവിൽ റെന്റിന് എടുത്തു. രണ്ടുദിവസത്തേക്ക് ആസ്വദിച്ച് കറങ്ങി. വീട്ടിലൊക്കെ വലിയവായിൽ വീമ്പിളക്കി. ഇടക്ക് ചേച്ചിയെ വിളിച്ചു. നമ്മുടെ ഉള്ളിലുള്ള ആ ഒരു എക്സൈട്മെന്റ്റ് അവരുടെ ശബ്ദത്തിൽ ഇല്ലല്ലോ എന്ന് സംശയിച്ച് ഒന്നുകൂടി സ്‌ട്രെസ് ചെയ്ത് പറഞ്ഞു, ഞങ്ങൾ ജിമ്നിയിലാണ് കേട്ടോ. അപ്പുറത്തുനിന്ന് വന്ന മറുപടി, 'ഏഹ് നിങ്ങൾ ജിമ്നിയിലാണോ, അച്ഛൻ പറഞ്ഞത് ഒമ്നിയിലാണെന്നാ'. അത്രയുംനേരത്തെ ജാഡ ശൂന്ന് ഒലിച്ചുപോയി, സ്വന്തം കാർപോർച്ചിൽ കിടന്ന എസ്‌പ്രെസ്സോ പൊട്ടിച്ചിരിച്ചു ''അങ്ങനെതന്നെവേണെടാ അഹങ്കാരീ, അവന്റൊരു പട്ടിഷോ''
Subscribe to:
Post Comments (Atom)
😛😂
ReplyDelete