എസ്‌കലേറ്ററിൽ ഞാൻ കയറിയ പടിക്കുമുന്നേ അഞ്ചാറുപടികൾ ഉയരത്തിലെത്താൻ മത്സരിക്കുന്നുണ്ട്. അതിലൊന്നിൽ ഒരു കുഞ്ഞു പക്കി (നിശാശലഭം) ഇരിപ്പുണ്ട്. മുകളിലേക്ക് എത്തിയ പടികൾ ഏതോ ഗർത്തത്തിലേക്ക് എടുത്തെറിയപ്പെട്ടപോലെ പെട്ടന്ന് ഇല്ലാതെയാവുമ്പോൾ അതാ ആ പക്കിയും അതിനിടയിലേക്ക് പോകുന്നു. അത് ചത്തിരുന്നു. ഞാൻ കയറുംമുൻപേ എത്രയോ വട്ടം അത് ഇതേപോലെ ഈ ലൂപ്പിൽ കിടന്ന് കറങ്ങിയിട്ടുണ്ടാവും.
ആദ്യം മനസ്സിൽ വന്ന നെഗറ്റീവ് ചിന്ത പറയാം - നമ്മളിൽ പലരും ഇതുപോലെ ചത്ത് ജീവിക്കുകയല്ലേ.
സെൽഫ് ഹെല്പ് ബുക്കുകൾ പറയുന്ന പോസിറ്റീവ് ചിന്ത ചിന്തിക്കാൻവേണ്ടി ചിന്തിച്ചുനോക്കിയാൽ ഇങ്ങനെയും പറയാം - ആഹാ, ചത്തതിനുശേഷവും ആ പക്കി അത് ഒരിക്കൽ മോഹിച്ച യാത്ര ചെയ്തുകൊണ്ടേ ഇരിക്കുകയല്ലേ.
No comments:
Post a Comment