Sunday, 27 July 2025
ഓട്ടം
കുഞ്ഞിനേംകൊണ്ട് മാജിക് കാണാൻ പുറപ്പെട്ടു. സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഉടനെയെങ്ങും തുടങ്ങുന്ന ലക്ഷണമില്ല, എങ്കിൽപ്പിന്നെ തൊട്ടടുത്ത ദർബാർ ഹാളിന്റെ പരിസരമൊക്കെ ഒന്ന് കാണാമെന്നുകരുതി. വിശാലമായ ആ പരിസരമൊക്കെ കണ്ടുനടക്കുമ്പോൾ ദാ അതിനോടുചേർന്നുതന്നെ എറണാകുളത്തപ്പന്റെ അമ്പലം. അല്പം ഭക്തിമാർഗം ആവാം, കുഞ്ഞിനും നന്മ വരട്ടെ എന്നുകരുതി അകത്തുകയറി, ചുറ്റമ്പലത്തിൽ നിന്ന് തൊഴുതു. ഇതുവരെ ചെയ്ത തെറ്റുകളൊക്കെ ക്ഷമിക്കണമെന്നും സമാധാനം എപ്പോഴും ജീവിതത്തിൽ കൂടെയുണ്ടാകണമെന്നും പ്രാർത്ഥിച്ച് തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിന്റെ വക ചോദ്യം - അച്ഛൻ അമ്പോറ്റിയോട് പ്രാർത്ഥിച്ചോ, ഞാൻ പ്രാർത്ഥിച്ചു,എനിക്ക് ലിപ്സ്റ്റിക്ക് തരണേ എന്ന്. കുഞ്ഞിന് കൊടുക്കാൻ കോലുമിട്ടായിയും കയ്യിൽപിടിച്ചിരുന്ന ഭഗവാൻ പിൻവാതിൽവഴി കടയിലോട്ട് ഓടി,വീട്ടിനകത്ത് സ്വന്തമായി ലുലുമാൾ വേണമെന്ന് ആഗ്രഹം പറയുന്നേനുമുന്നേ കുഞ്ഞിനേംകൊണ്ട് ഞാനും ഓടി.
Subscribe to:
Post Comments (Atom)
അമ്പട കേമി
ReplyDelete