Sunday, 25 October 2026

അല്ലേ

എന്നാണ് മരിക്കുന്നതെന്ന് ജനിക്കുമ്പോൾത്തന്നെ എല്ലാവർക്കും കൃത്യമായിട്ട് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ. ചിലപ്പോൾ നമ്മുടെ ഈ ഓട്ടമൊക്കെ ഒന്ന് വേഗം കുറഞ്ഞേനെ അല്ലേ. ഇഷ്ടം കാണിക്കേണ്ടവരോട് കുറേക്കുടിയൊക്കെ അടുത്ത് നിന്നേനെ, അവർക്ക് കൂടുതൽ സമയം കൊടുത്തേനെ. വേണ്ടാത്ത കാര്യങ്ങൾക്ക് പാഴാക്കിക്കളയുന്ന സമയമൊക്കെ കുറഞ്ഞേനെ. പിന്നെ ആവട്ടെ എന്നുകരുതി മാറ്റിവെക്കുന്ന പല കാര്യങ്ങളും ഒരുപക്ഷേ നമ്മൾ ഉടനെതന്നെ ചെയ്ത് തീർത്തേനെ. ഇഷ്ടമില്ലെങ്കിലും സാഹചര്യംകാരണം തുടർന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ പെട്ടന്നുതന്നെ നിർത്തിയിട്ട് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തേനെ. 

മറുവശം എന്തെന്നാൽ, കൂടുതൽ ആയുസ്സുണ്ടെന്ന് അറിയുന്നവർ ചിലപ്പോൾ ആരെയും അനുസരിക്കാത്ത, ഒന്നിനെയും വിലവക്കാത്ത ആളുകളായേക്കുമല്ലേ. എന്ത് ചെയ്താലും ദീർഘായുസ്സ് ഉണ്ടല്ലോ എന്നുകരുതി പറ്റാവുന്ന പരമാവധി കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയേക്കാം അല്ലേ. ഉടനെ മരിക്കുമെന്ന് അറിയുന്നവർ ഒരുപക്ഷേ അതോടെ ഡിപ്രഷനിൽ ആവും, ഭൂമിക്കുവേണ്ടി ഒന്നും ചെയ്യാതെ, ആർക്കുവേണ്ടിയും ഒന്നും ചെയ്യാതെ ചിലപ്പോൾ മരണം മാത്രം കാത്തിരിക്കും. 

കൂടുതലൊന്നും അറിയാതെ ഇരിക്കുന്നതാവും സമാധാനം അല്ലേ. 

No comments:

Post a Comment