74% of all the people in this world are good. But the issue is 78% of all the people think that others are bad - Human kind, a hopeful history - Rutger Bregman. Let us start believing that this world is a good place to be in.
Saturday, 21 February 2026
ചെരുപ്പില്ലാത്ത കാലുകൾ
ഇപ്പോഴും ഈ ഭൂമിയിൽ ചെരുപ്പിടാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. അത്ഭുതമല്ലേ. അഴുക്കിൽ, ആണിയിൽ, പൊടിയിൽ, അങ്ങനെ നമ്മൾ മാറ്റി നിർത്തുന്ന എല്ലാത്തിലും ചവിട്ടിനടക്കുന്ന ചിലർ. പഴയകാലത്തെ, അവശേഷിക്കുന്ന ചുരുക്കം ചിലർ. അവർ ഭൂമിയോട് കുറച്ച് കൂടുതൽ ചേർന്ന് ജീവിക്കുന്നില്ലേ എന്നൊരു തോന്നൽ. പണ്ടൊക്കെ ആളുകൾ മിതമായി വസ്ത്രംധരിച്ച്, വിശപ്പകറ്റാൻമാത്രം കഴിച്ച്, പറ്റാവുന്ന ദൂരമൊക്കെ നടന്ന്, നല്ലതുപോലെ കൂട്ടുകൂടി, സൊറപറഞ്ഞ്, സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിച്ചില്ലേ. അന്ന് മരണനിരക്ക് കൂടുതലായിരുന്നു എന്ന് പറയപ്പെടുന്നു. അത് പല രീതിയിലായിരുന്നല്ലോ, ചിലപ്പോൾ ജനിക്കുന്ന ഉടനെതന്നെ, ചിലപ്പോൾ പാമ്പ് കടിച്ച്, മിന്നലേറ്റ്, പനിച്ച്. പക്ഷേ ജീവിച്ചിരിക്കുന്ന സമയത്ത് അവരുടെ ശരീരത്തിന്റെ ആരോഗ്യം കുറച്ചുകൂടെ മെച്ചമായിരുന്നില്ലേ. അന്ന് ചികിത്സാരീതികൾ ഇത്രയങ്ങോട്ട് പുരോഗമിച്ചിട്ടില്ലാത്തതുകൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിൽ പോകില്ലല്ലോ. ട്യൂബ് കടത്തിയും ക്യാമറ കടത്തിയും ഉള്ളിലെന്താണെന്ന് അറിയാത്തതുകൊണ്ട് സമാധാനത്തോടെ ഉള്ളകാലം തള്ളിനീക്കിയില്ലേ അവർ. നമ്മളോ, മേൽപറഞ്ഞ എല്ലാത്തിന്റെയും നേർവിപരീതം . നമുക്ക് ചിലപ്പോൾ ജീവിതകാലം കൂടുതലായിരിക്കാം, പക്ഷേ അതിൽ എത്രനാൾ നമ്മൾ ശരിക്കും ആരോഗ്യമായി ജീവിക്കുന്നുണ്ട്? ലോങ്ങ് ലൈഫ്, ഈസ് ഇറ്റ് വർത് ഇറ്റ് ?
Subscribe to:
Post Comments (Atom)
No comments:
Post a Comment