Thursday, 3 October 2024

എന്റെ പലരും

 

ഒരു ദിവസം കുഞ്ഞിന്റെ മുടി പറ്റെ വെട്ടി. ഒന്നുരണ്ട് ദിവസം കഴിഞ്ഞ് അവളെന്തോ ഇംഗ്ലീഷ് വാക്ക് പറഞ്ഞപ്പോൾ പേരപ്പനെ ഓർമ്മ വന്നു. വെള്ളമടിച്ചു കഴിഞ്ഞാൽ പേരപ്പൻ മൊത്തം ഇംഗ്ലീഷ് ആയിരുന്നു. പേരപ്പന്റെ മുടിയും ഇതുപോലെ ആയിരുന്നു. പിന്നെ ഒരു ദിവസം കുഞ്ഞിരുന്ന് കറുമുറ എന്തോ തിന്നുകയായിരുന്നു. അന്നേരം അമ്മൂമ്മയെ ഓർമ്മ വന്നു. ആ ഒരു സ്വഭാവം ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഇടയ്ക്കിടയ്ക്ക് അറിയാതെ ഞാൻ അവളെ അമ്മൂമ്മയുടെ പേര് വിളിക്കും,അമ്മിണി എന്ന്.ആര് എന്ത് കഴിച്ചാലും കുഞ്ഞമ്മിണി അവരുടെയൊക്കെ പ്ലേറ്റിൽ വന്നു നോക്കും. അപ്പൊ എനിക്ക് അപ്പൂപ്പനെ ഓർമ്മവരും. പണ്ട്, അങ്ങനെ നോക്കാതിരിക്കാൻ, എത്രയോ തവണ പ്ലേറ്റും എടുത്ത് ഓടിയിരിക്കുന്നു. 

കുഞ്ഞിന്റെ ഓരോ പൊട്ടിലും പൊടിയിലും എനിക്കിഷ്ടമുണ്ടായിരുന്ന പലരെയും ഞാൻ കാണുന്നു. ഇടയ്ക്കൊക്കെ അവരോട് ക്ഷമ ചോദിക്കുന്നു, അറിയാതെ വേദനിപ്പിച്ചതിന്, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കാഞ്ഞതിന്.

 

7 comments:

  1. ❤️നമ്മുടെ കുഞ്ഞമ്മിണി

    ReplyDelete
  2. ആനന്ദ് വിജയ് നിങ്ങൾ വളരെ മനോഹരമായി ആണ് എഴുതുന്നത്.താങ്കളുടെ എഴുത്തുകളൾ മനസ്സിനെ ചെറുപ്രായത്തിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു.

    ReplyDelete