Wednesday, 23 October 2024
മിസ്റ്ററി
എപ്പഴെങ്കിലും സ്പീഡ്പോസ്റ്റ് പാർസൽ ട്രാക്ക് ചെയ്ത് നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ അവസരം കിട്ടുമ്പോ വെറുതേ ഒന്ന് നോക്കണം. ഒറ്റ പേജിൽ തെളിയുന്ന വിസ്മയം കാണാം. ഓരോ പോസ്റ്റോഫീസുകൾ കയറിയിറങ്ങി, പല കൈകളിലൂടെ കറങ്ങിത്തിരിഞ്ഞ്, പല സമയ ദിവസ സൂചികകൾ താണ്ടി നമ്മെ തേടി എത്തുന്ന പാർസൽ, അതൊരു ചെറിയ അത്ഭുദംതന്നെ അല്ലേ. അത് വിവിധ പോസ്റ്റോഫീസുകളിൽ മാർക്ക് ചെയ്ത ആ സമയങ്ങളിലൊന്നും നമ്മൾ അതിനെ ഓർക്കുന്നേയില്ല, പക്ഷെ നമ്മളെ ഓർത്തുകൊണ്ട് പല ആളുകളിലൂടെ, പല ദേശങ്ങളിലൂടെ, പലതരം വാഹനങ്ങളിലൂടെ, അത് ചലിച്ചുകൊണ്ടേയിരിക്കുന്നു, നമ്മൾ ഉറങ്ങുമ്പോൾപോലും. മറ്റൊരു മനുഷ്യനിർമ്മിത മിസ്റ്ററി.
Subscribe to:
Post Comments (Atom)
No comments:
Post a Comment