Saturday, 12 October 2024

ശെടാ കഷ്ടമായല്ലോ

7 വയസ്സ് - ശക്തിമാൻ കറങ്ങിക്കറങ്ങി പറന്നിറങ്ങി. അനുകരിച്ച് കറങ്ങി വന്നപ്പോഴേക്കും ടിവി ഓഫ് ആയി, വെളിയിൽ മഴയുമില്ല കാറ്റുമില്ല. ശെടാ കഷ്ടമായല്ലോ. 

 13 വയസ്സ് - പത്രത്തിൽ പലതവണ നോക്കി ഉറപ്പുവരുത്തി 'ഈ പറക്കുംതളിക' യുടെ സമയം. ടിവിയുടെ മുന്നിൽ അക്ഷമയോടെ കാത്തിരുന്നു. ടൈറ്റിൽസ് എഴുതിത്തുടങ്ങി,കരണ്ട് പോയി. അടുത്ത രണ്ടു തവണയും 'ഈ പറക്കുംതളിക' വന്നപ്പോഴൊക്കെ ഇതുതന്നെ അവസ്ഥ.ശെടാ കഷ്ടമായല്ലോ.

32 വയസ്സ് - ടിവിയിൽ കുഞ്ഞിന്റെ കാർട്ടൂൺ പാട്ട്, മിക്സിയിൽ എരിപൊരി ശബ്ദം, എക്സോസ്റ്റ് ഫാനിന്റെ ഒച്ച, വെളിയിൽ സൈറൺ മുഴങ്ങുന്ന ശബ്ദം. പെട്ടന്നൊരു നിശബ്ദത, ആകെ ഇരുട്ട്. ഹാവൂ എന്തൊരാശ്വാസം. ജനറേറ്റർ ഓൺ ആയി, എല്ലാം പഴയതുപോലെ തിരിച്ചുവന്നു. മഴയുമില്ല കാറ്റുമില്ല. ശെടാ കഷ്ടമായല്ലോ.

4 comments:

  1. Ni karuthum ivde ninak samadhanam kittum enn illa njan ivdeyum varum .....lillypapa loli

    ReplyDelete
    Replies
    1. എടാ നീ anonymous ആണെന്ന് ഇവിടെ കാണിച്ചാലും നിന്റെ ഡയലോഗ് കണ്ടാൽ അറിയാം എനിക്ക് 😅

      Delete
  2. എന്നാ എന്നോടു പറ... ഞാനാരാണെന്ന്

    ReplyDelete
    Replies
    1. ആദ്യത്തെ ഉത്തരത്തിൽത്തന്നെ ഇല്ലേ ക്ലൂ. ഡയലു 😜

      Delete