Thursday, 24 October 2024
വേരുകൾ
ദൂരെദൂരെ ജോലി തുടങ്ങിയിട്ട് വർഷം കുറച്ചായി. മനസ്സ് വല്ലാതെ ഡിസ്റ്റർബ്ഡ് ആയിരുന്നു. ചിന്തകളിൽ നിന്നൊരു മോചനത്തിനുവേണ്ടി ഒന്ന് നടക്കാമെന്ന് കരുതി. കണ്ണെത്തുന്നിടത്ത് മനസ്സെത്താത്ത രീതിയിൽ പലയിടത്തും അലഞ്ഞു. എതിരെയും കുറുകെയുമൊക്കെ നടക്കുന്ന ആളുകളുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ചിന്തിച്ചു, അവരുടെ കണ്ണിലൂടെ മറ്റുള്ളവരെ വിലയിരുത്താൻ നോക്കി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. പെട്ടെന്ന് കണ്ണും മനസ്സും ബോധം വീണ്ടെടുത്ത് ഒന്നിച്ചതുപോലെ. മുന്നിൽ കണ്ട വണ്ടിയിലെ KL 03 യിൽ തുടങ്ങുന്ന നമ്പർപ്ലേറ്റിലേക്ക് ശ്രദ്ധ തിരിഞ്ഞു. അത്രയും നേരത്തെ ആത്മസംഘർഷങ്ങൾ അലിഞ്ഞ് ഇല്ലാതെയായി. സിനിമയിൽ പറഞ്ഞ വരികളാണ് മനസ്സിൽ തെളിഞ്ഞത്. ട്രാവൽ, ട്രാവൽ എ ലോട്ട്, ബട്ട് സംടൈംസ് ട്രാവൽ ബാക്ക് ടു യുവർ റൂട്ട്സ്. അതെ, വല്ലപ്പോഴുമൊക്കെ മടങ്ങണം, നമ്മുടെ വേരുകളിലേക്ക്, നമുക്ക് വേണ്ടെങ്കിലും നമ്മളെ കാത്തിരിക്കുന്ന നമ്മുടെ നാട്ടിലേക്ക്.
Subscribe to:
Post Comments (Atom)
വരനേ ആവശ്യമുണ്ട് അല്ലെ
ReplyDeleteആ സിനിമ
😅👍അതെയതെ
Delete